മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു

News Photo 1 - India - Otta Nottathil - dr_manmohan_singh_passed_away
ന്യൂഡല്‍ഹി : വ്യാഴാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. 2004~14 കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണറായും ഇന്റര്‍നാഷണല്‍ 1982 85), മോണിട്ടറി ഫണ്ടിന്റെ ഇന്ത്യയിലെ ഡയറക്ടറായും (1985), ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും (198587), നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും (1901 96) രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 198703 രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍ മക്കള്‍ ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്

നിലവില്‍ പാക്കിസ്ഥഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26 നാണ് മന്‍മോഹന്റെ ജനനം പിതാവി ഗുര്‍മുഖ് സിഖ്, മാതാവ് അമ്യത് കൗര്‍ ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിതാവിന് ഗാഹിലെ എലിമെന്ററി സ്കൂളിലായിരുന്നു മന്‍മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബം അമ്യത്സറിലേക്ക് മാറി

പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍മീഡിയറ്റും ധനതത്വശാസ്ത്രത്തില്‍ ബിഎയും എംഎയും ഒന്നാം റാങ്കോടെ
1972ല്‍ ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ല്‍ ധനമന്ത്രാലയം സെക്രട്ടറിയായി. 1980/82 കാലയളവില്‍ ആസൂത്രണ കമ്മിഷന്‍ അംഗമായി.. 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി.

1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയാക്കി. തകര്‍ച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായത് മന്‍മോഹന്‍സിംഗിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആണ്.

2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം പ്രധാനമന്ത്രിയായത്. ആദ്യതവണ 2004 മേയ് 22നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2009 ല്‍ പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം എത്തി. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.അസമില്‍ നിന്നുള്ള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത് അദ്ദേഹം ലോക്സഭയില്‍ അംഗമായിട്ടില്ല തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിങ്, ആ പദവിയിലേക്ക് എത്തുംമുന്‍പ് ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പല ചുതലകളും വഹിച്ചിട്ടുണ്ട്.
- dated 27 Dec 2024

Comments:

Keywords: India - Otta Nottathil - dr_manmohan_singh_passed_away India - Otta Nottathil - dr_manmohan_singh_passed_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

P_J_Joseph_and_Mani_C_Kappen_ranked_in_kabinett_UDF_Nov_20_2026
ഇന്‍ഡ്യ പിജെ ജോസഫും കാപ്പനും കാബിനറ്റ് റാങ്കിലേക്ക്
at_marth_mariam_church_blessing_and_besalica_declaration_Nov_21_2026
ഇന്‍ഡ്യ ചങ്ങനാശേരി പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
fr_teji_puthuveettilkalam_parel_church_construction_leader_Nov_20_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയുടെ മഹാനിര്‍മാണത്തിന് പിന്നില്‍ സമര്‍പ്പിത നേതൃത്വം ; ഒരു വൈദികന്റെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കഥ
thai_jet_from_munich_forced_to_make_emergency_landing_new_Delhi_Nov_16_2026
ഇന്‍ഡ്യ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് എയര്‍വേസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ അടിയന്തരമായി ഇറക്കി ; യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു ; ഭയപ്പാടോടെ പ്രവാസികള്‍!
vatican_appostolic_nuncio_to_India_archbishop_walderman_stanislaw_Nov_14_2026
ഇന്‍ഡ്യ വത്തിക്കാന്റെ പുതിയ ഇന്ത്യയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമാര്‍ സ്ററാനിസ്ളാവ് സോമ്മെര്‍ട്ടാഗ് നിയമിതനായി
parel_st_marys_church_new_declared_as_basalica_oct_28_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
jesus_youth_vatican_recognised_oct_24_2026
ഇന്‍ഡ്യ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം